എന്റെ തോന്ന്യാസങ്ങള്‍...

2007, ജൂലൈ 12, വ്യാഴാഴ്‌ച

ഇത് NDTV വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയത്:

ഭാരതത്തില്‍ സാധാരണക്കാരന് ചികിത്സ അപ്രാപ്യമാവുന്നുവോ?. ഇത് വേദനയുണ്ടാക്കുന്ന ഒരു സത്യമാണ്, എന്താണെന്നു ചോദിച്ചാല്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും പൌരന്മാര്‍ ആരോഗ്യമന്ത്രാലയം വഴിയോ ഇന്‍ഷുറന്‍സ് കമ്പനീകള്‍ വഴിയോ ചികിത്സക്ക് ഇന്ത്യയിലേക്ക് കയറ്റിയയക്കപ്പെടുമ്പോള്‍ ദാരിദ്ര്യരേഖയ്ക്കു താഴേയുള്ള ശരാശരി ഭാരതീയന്‍ ചികിത്സ കിട്ടാതെ ആശുപത്രി മതിലുകള്‍ക്ക് പുറത്ത് മരിച്ചു വീഴുന്നു.
ഇതു വായിക്കുന്നവരില്‍ ഒരാള്‍ പോലും ഗവര്‍മ്മെന്റ് ആശുപത്രികളില്‍ ചികിത്സിക്കപ്പെടാന്‍ പോയിക്കാണില്ല; നാം മലയാളികള്‍ ലോകത്തിന് തന്നെ അത്ഭുതമാണ്,മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് ശരാശരി മലയാളിയുടെ ആരോഗ്യം വളരെ മെച്ചപ്പെട്ടതാണ്. ഈ 3 കോടി വരൂന്ന ജനത്തെ ഗവര്‍മ്മെന്റെങ്ങിനെ സേവിക്കുന്നു? തെറ്റി, സ്വകാര്യമേഖല യാണ് നമ്മളെ സേവിക്കുന്നത്. കൃസ്ത്യന്‍ മിഷണറിമാര്‍ ചെയ്ത / ചെയ്യുന്ന സേവനം അവിടെയാണ് നാം മനസ്സിലാക്കേണ്ടത്.
എന്താണ് നമ്മുടെ പാളിച്ചകള്‍?
1950ല്‍ 120 ലക്ഷം ജനങ്ങളുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് അതിന്റെ ഇരട്ടിയിലേറെ ജനങ്ങളുണ്ട്. 1950 ല്‍ പാവപ്പെട്ടവന് ലഭിച്ച ആരോഗ്യപാലനം 2001 ആയപ്പോഴേക്കും സ്വകാര്യ മേഖലയുടെ കടന്നുകയറ്റത്തോടെ പാടെ തകര്‍ന്നു കഴിഞ്ഞു. 50 വര്‍ഷം മുന്‍പ് 120 ലക്ഷം പേരെ ചികിത്സിക്കാനവശ്യമായ ആളും അര്‍ത്ഥവും തന്നെയേ ഗവര്‍മ്മേന്റ് 3 കോടിയെ ചികിത്സിക്കാനും മുതല്‍ കരുതുന്നത്. പ്രഥമശുശ്രൂഷാ രംഗത്തും ഉന്നത ചികിത്സകള്‍ ലഭിക്കാനും വേണ്ടിയുള്ള മെഡിക്കല്‍ കോളേജുകളിലും ചികിത്സ കിട്ടാന്‍ വേണ്ടിയുള്ള പാവങ്ങളുടെ കാത്തിരിപ്പ് കാണുമ്പോള്‍ മനസ്സിലാകും നമ്മുടെ പൊങ്ങച്ചക്കുമിളകളുടെ നിസ്സാരത. സ്വന്തമായി ആശുപത്രികളും, വലിയ വലിയ ആശുപത്രികളില്‍ ഡയറക്റ്റര്‍മാരായ മക്കളും മരുമക്കളുമുള്ളപ്പോള്‍ 50 രൂപാ ദിവസക്കൂലിക്കാരന്റെ കാര്യം കമ്യൂണിസ്റ്റ് മന്ത്രിമാര്‍ പോലും മറന്ന് പോകുന്നത് തീര്‍ത്തും സ്വാഭാവികം.
1. പ്രാഥമിക ചികിത്സാ സൌകര്യങ്ങള്‍ കുറവ്.
2.ജനങ്ങളിലെ വിശ്വാസമില്ലായ്മ.
3.വിദഗ്ധ ഡോക്ടര്‍മാരുടെ അപര്യാപ്തത.
4.ഡോക്ടര്‍മാരുടെയും സഹജീവനക്കാരുടെയും രോഗികളോടുള്ള പുച്ഛമനോഭാവം.
5.അത്യന്താപേക്ഷമായ മെഡിക്കല്‍ ഉപകരണങ്ങളുടെ അപര്യാപ്തത.
6.അശ്രദ്ധയോടുകൂടിയുള്ള ചികിത്സാ സമ്പ്രദായങ്ങള്‍(പഴഞ്ചന്‍).

മറിച്ച് സ്വകാര്യമേഖലയില്‍ ദിവസം 21 പ്രാവശ്യം ബിപി നോക്കുന്ന നഴ്സുമാരും കണ്ണഞ്ചിപ്പിക്കുന്ന മാര്‍ബിള്‍ തറയും, ബിലാത്തിയില്‍ പോയിപ്പഠിച്ച ഡാക്കിട്ടരും, രോഗിയെക്കണ്ടാല്‍ സല്യുട്ടടിക്കുന്ന സെക്യൂരിറ്റിയുമുള്ളപ്പോള്‍ കടം വാങ്ങിയാണെങ്കിലും ഞാന്‍ സ്വകാര്യത്തിലേയ്ക്കേ പോവുകയുള്ളൂ.

സ്വകാര്യമേഖലയെ കടിഞ്ഞാണിടാന്‍ ഗവര്‍മ്മെന്റിന് കഴിഞ്ഞാല്‍ മാത്രമേ ഈ രീതികള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. മെച്ചപ്പെട്ട ചികിത്സാസൌകര്യങ്ങള്‍ സാധാരണക്കാരന് എത്തിക്കാന്‍ സര്‍ക്കാരിന് എല്ലാ ബാധ്യതകളുമുണ്ട്. വിദഗ്ധ ചികിത്സ ലഭ്യമാവാന്‍ AIIMS ല്‍ ആഴ്ചകളോളം പുറത്ത് കാത്തിരിക്കേണ്ടിവരുന്ന പാവങ്ങളെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട്.

3 അഭിപ്രായങ്ങൾ:

 1. ഭാരതത്തിലെ ചികിത്സാ അപര്യാപ്തത. എന്‍ഡി ടിവി റിപ്പോര്‍ട്ടിനെ ആസ്പദമാക്കി...

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. നമ്മള്‍ ആരോഗ്യ സേവന മേഖലയെ ഒരു ബിസിനസ്സായി ലാഭമുണ്ടാക്കാനുള്ള ഒരു ഏര്‍പ്പാടായി കാണുന്നതാണീ കുഴപ്പം. (അങ്ങനെയല്ലേ എന്ന് ആരും ചോദിയ്ക്കല്ലേ.ഒരു വികസിത രാജ്യത്തും അങ്ങനെയല്ല.അവരുടെ സര്‍ക്കാരുകള്‍ ജനങ്ങളുടെ ക്ഷേമത്തിനായാണ് ആരോഗ്യ സേവനം നടത്തുന്നത്..)

  ഭാരതത്തിലെ പല വങ്കിട സ്വകാര്യ ആശുപത്രികളും ഇന്ന് മദ്യപൂര്വേഷ്യയില്‍ നിന്നുള്ള ആളുകളെ ചികിത്സിയ്ക്കാനുള്ള കേന്ദ്രങ്ങളായത് വിട്ടുമുറ്റത്ത് നിന്ന് പെട്രോള്‍ കുഴിച്ചെടുക്കാനില്ലാത്ത ജനഗണ പരമ്പരയ്ക്ക് വലിയ അടിയായിരിയ്ക്കുകയാണ്.
  സേവനങ്ങളെല്ലാം മിഡില്‍ ഈസ്റ്റിലെ മാര്‍ക്കറ്റ് റെറ്റിനനുസരിച്ചാവുമ്പോള്‍ ആകെയുള്ള ഒരു തുണ്ട് പുരയിടം വിറ്റാലും അത്രേം കാശു കിട്ടില്ലല്ലോ.

  സ്വകാര്യമല്ല.. വലിയ ചാരി ഊറ്റബിള്‍ സ്ഥാപനങ്ങളെന്ന് കൊട്ടിഘോഷിയ്ക്കുന്ന സ്ഥാപനങ്ങളുടെയും ഗതിയിതുതന്നെ..കേരളത്തില്‍ കൊച്ചിയിലുള്ള ഒരു വങ്കിട ചാരി ഊറ്റബിള്‍ സ്ഥാപനം (അമൃതാ ആശുപത്രി തന്നെ..എന്തിനു പേരു പറയാന്‍ മടിയ്ക്കണം)റേഡിയേഷന്‍ ചികിത്സയ്ക്ക് വാങ്ങുന്ന തുക ഹിന്ദുജാ ആശുപത്രിക്കാര്‍ ബോംബേയിലും, അപ്പോളോക്കാര്‍ ചെന്നെയിലും ഡല്‍ഹിയിലുമൊക്കെ വാങ്ങുന്നതിനേക്കാള്‍ കൂടുതലാണ്.(ഹൃദയ ശസ്ത്രക്രീയയ്ക്ക് അവര്‍ക്ക് മത്സരമുണ്ടായിരുന്നു.അത് കൊണ്ട് മാര്‍ജിന്‍ ഫ്രീ ഒക്കെപ്പോലെ മാര്‍ക്കറ്റ് കിട്ടാന്‍ കാശ് കുറച്ചു..റേഡിയേഷന്‍ ചികിത്സയ്ക്ക് മത്സരമില്ലല്ലോ.)

  palliative/fraction>2000rs(ഒരു ദിവസത്തെ ചികിത്സയാണ് രണ്ടായിരം.)

  (ജനറല്‍ ആശുപത്രിയില്‍ അത് ഫ്രീ..കാശില്ലാതെ കരയുമ്പൊ അത് ചാരിഊറ്റുകാര് ചിലപ്പൊ അഞ്ഞൂറ് രൂപയൊക്കെ കുറച്ച് 1500 ഒക്കെയാക്കി കൊടുക്കും. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണനമൊക്കെ ചെയ്താല്‍.. എന്നാലും ജനറല്‍ ആശുപതിയില്‍ പോയി ചെയ്യ് എന്ന് പറയില്ല..)

  3D CRT > 70,000(എഴുപതിനായിരത്തില്‍ കൂടുതല്‍ )

  IMRT>1Lakh(ഒരു ലക്ഷത്തില്‍ കൂടുതല്‍)

  തമാശയല്ല സത്യം....പിന്നെ ലക്ഷ്മി മില്ലുകാര്‍ കോവൈയില്‍ കുപ്പുസ്വാമി എന്നൊരു ആശുപത്രി നടത്തുന്നുണ്ട്. അമൃതക്കാര്‍ രണ്ടായിരം വാങ്ങുന്നിടത്ത് അതേ സേവനത്തിന് അവര്‍ വാങ്ങുന്നത് അറുനൂറ് രൂപായാണ്.

  സേവനം..:)

  മറുപടിഇല്ലാതാക്കൂ