എന്റെ തോന്ന്യാസങ്ങള്‍...

2008, ഒക്‌ടോബർ 15, ബുധനാഴ്‌ച

എട്ടു വ്വയസ്സുകാരിയെ ദുരുപയോഗം ചെയ്തെന്ന

എട്ടുവയസ്സുകാരിയെ ദുരുപയോഗം ചെയ്തെന്ന വാര്‍ത്ത ദീപികയില്‍ കണ്ടാണ് പോയി നോക്കിയത്. മനസ്സില്‍ ബാലവേല ചെയ്യിപ്പിച്ചെന്നോ മറ്റോ ആയിരിയ്ക്കും ലേഖകന്‍ നിരൂപിച്ചെന്നേ കരുതിയുള്ളൂ. ചെന്നപ്പോഴല്ലെ കഥ; പീഡനമാണ് സംഭവം. ലൈംഗികപീഡനം.
പക്ഷെ, എന്താണീ ദുരുപയോഗം. ചീത്തയായ രീതിയുള്ള ഉപയോഗം ആണെന്നാണ് എന്റെ വിശ്വാസം. ദീപികയ്ക്ക് എങ്ങിനെയെന്നറിയില്ല. അങ്ങിനെയെങ്കില്‍ എന്താണീ വാര്‍ത്ത പറയുന്നത്? എട്ടുവയസ്സുകാരിയെ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്നോ? ശരിയായ രീതിയില്‍ പീഡിപ്പിച്ചില്ലെന്നോ?

ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും വായിയ്ക്കുകയും നോക്കി പഠിയ്ക്കുകയും ചെയ്യുന്ന പത്രമുത്തശ്ശിമാര്‍ ഇങ്ങിനെ തോന്ന്യാസം കാണിയ്ക്കാമോ? മലയാളം നന്നായി പ്രയോഗിയ്ക്കാനറിയാവുന്ന ബൂലോഗവാസികള്‍ ഈ തോന്ന്യാസിയുടെ സംശയങ്ങള്‍ മനസ്സിലാക്കുമെന്ന് കരുതുന്നു.
എവിടേയ്ക്കാണ് നീ എന്റെ മലയാളമേ?????

മലയാളിയുടെ ലൈംഗിക അരാജകത്വത്തിനെതിരെ, ദീപികയുടെ ‘ദുരുപയോഗത്തിനെതിരെ’ പ്രതിഷേധിച്ചുകൊണ്ട്........