എന്റെ തോന്ന്യാസങ്ങള്‍...

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ആശുപത്രികള്‍ പഠിയ്ക്കുന്നു

മലയാളമനോരമയിലെ ഒരു വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു. കേരളത്തിലെ 5 മെഡിയ്ക്കല്‍ കോളേജുകളിലെയും ഒ.പി നിര്‍ത്തലാക്കുന്നു എന്നതാണത്.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര്‍ കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്.
തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാലും കാലം ഈ തീരുമാനം ശരിയെന്ന് കാണിച്ചുതരുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. വാര്‍ത്ത ഇവിടെ .

ഇതിവിടെ നിന്നാല്‍ പോരാ. രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം ഇതുപോലെ റഫറല്‍ ആശുപത്രികളാക്കണം. ജനങ്ങള്‍ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലും ജില്ലാ ആശുപത്രികളിലും പോകാന്‍ പഠിയ്ക്കണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യക്കാരുണ്ടാകണം. ഉത്തമമായ ചികിത്സകളും റിസര്‍ച്ചുകളും അവിടെനിന്നുണ്ടാവണം.

എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ?

ഇത് ഞാന്‍ പണ്ട് ND TV വാര്‍ത്ത കണ്ടെഴുതിയതാണ്. അന്ന് ആശുപത്രിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്ത് നില്‍ക്കേണ്ടി വരുന്ന രോഗികളേക്കുറിച്ചുള്ള ഒരു റിപ്പോറ്ട്ടായിരുന്നു അതെന്നാണ് എന്റെ ഓര്‍മ്മ . ഇതൊക്കെയാണ് നമ്മളറിയേണ്ടത്, എന്നാല്‍ നമ്മില്‍നിന്നും മറച്ചുവെയ്ക്കപ്പെടുന്നത്.

കണ്ണുചിമ്മുന്ന മാര്‍ബിള്‍ തറയും 21 പ്രാവശ്യം ബി.പി നോക്കുന്ന നഴ്സുമാരുമുള്ള പ്രൈവറ്റ് ആശുപത്രികള്‍ എന്നാണ് എനിക്കുപേക്ഷിയ്ക്കാന്‍ കഴിയുക്?

എന്റെയൊരവസ്ഥ?


6 അഭിപ്രായങ്ങൾ:

 1. ഇതിവിടെ നിന്നാല്‍ പോരാ. രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം ഇതുപോലെ റഫറല്‍ ആശുപത്രികളാക്കണം. ജനങ്ങള്‍ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലും ജില്ലാ ആശുപത്രികളിലും പോകാന്‍ പഠിയ്ക്കണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യക്കാരുണ്ടാകണം. ഉത്തമമായ ചികിത്സകളും റിസര്‍ച്ചുകളും അവിടെനിന്നുണ്ടാവണം.

  സമയമില്ലാത്ത നേരത്ത് ഓടിച്ച് കുറിച്ചതാണ്, കൂടുതല്‍ എഴുതണമെന്നാഗ്രഹമുണ്ടെങ്കിലും തിരക്കുകൊണ്ട് നടക്കുന്നില്ല; ക്ഷമിയ്ക്കുമല്ലോ!

  മറുപടിഇല്ലാതാക്കൂ
 2. തീർച്ചയായും നല്ല തീരുമാനം എന്നാണ് തോന്നുന്നത്.

  ജനങ്ങൾ എല്ലാവരും അവരവരുടെ ഏരിയായിലുള്ള പ്രൈമറി സെന്ററിൽ തന്നെ പോകണം. അവിടെ പറ്റാതെ വരുമ്പോൾ മാത്രമെ അതിനു മുകളിലുള്ള ആശുപത്രിയിലേക്ക് അവിടത്തെ ഡോക്ടർ പറഞ്ഞയക്കാവൂ.

  അതുപോലെ തന്നെ പ്രൈമറി സെന്ററിന്റെ ഏരിയായിൽ നിന്നും വരുന്നവരെ നേരിട്ട് പ്രവേശിപ്പിക്കാതെ ഡോക്ടറുടെ ലെറ്ററുമായി വരണമെന്ന നിബന്ധനയും വയ്ക്കണം. എന്നാൽ എല്ലാ ആശുപത്രിയിൽ നിന്നും നല്ല ചികിത്സ എല്ലാവർക്കും കിട്ടുമെന്നു മാത്രമല്ല ഡോക്ടർമാരുടെ മുന്നിലെ തിരക്കും ഒഴിവാകും അവർക്ക് രോഗികളെ നല്ല രീതിയിൽ ശ്രദ്ധിക്കാനും സമയം കിട്ടും.

  മറുപടിഇല്ലാതാക്കൂ
 3. ചികിത്സാസമ്പ്രദായത്തിലെ വലിയ ഒരു മാറ്റത്തിനാണ് ഇത് വഴി വെയ്ക്കുക. പ്രൈമറി ക്ലിനിക്കില്‍ നിന്ന് ലാബ്, എക്സ്-റേ ടെസ്റ്റുകള്‍ കഴിഞ്ഞയാള്‍ക്ക് മെഡിയ്ക്കല്‍ കോളേജില്‍ ചെല്ലുമ്പോള്‍ വീണ്ടും ഇവ ചെയ്യേണ്ട ആവശ്യമില്ല(ചില സാഹചര്യങ്ങളില്‍ ഒഴിച്ച്). ഇതു വഴി സമയലാഭം, സുതാര്യമായ ചികിത്സ, വേഗത്തിലുള്ള ചികിത്സാനിര്‍ണ്ണയം എന്നിവ സാധ്യമാകും. Intern, house officer, PG student, Assistant consultant എന്നിങ്ങലെ പല തട്ടങ്ങളിലൂടെ കടന്നുപോവാതെ ഉയര്‍ന്ന ചികിത്സ പെട്ടെന്ന് തന്നെ കിട്ടാന്‍ ഈ സംവിധാനം കൊണ്ട് സാധിയ്ക്കുമെന്ന് കരുതാം.
  എല്ലാ കാര്യങ്ങള്‍ക്കും അതിന്റെ ഒരു നടത്തിപ്പുവശമുണ്ടല്ലോ, അവിടെയാണ് പലപ്പോഴും നമ്മുടെ നയങ്ങളില്‍ പാളിച്ചകള്‍ സംഭവിയ്ക്കുക. ഇനി ഇതെങ്ങിനെയാണാവോ ഇവര്‍ അലമ്പാക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 4. തികച്ചും ന്യായമായ, പ്രസക്തമായ ചിന്തകള്‍.

  മറുപടിഇല്ലാതാക്കൂ
 5. "ജനങ്ങൾ എല്ലാവരും അവരവരുടെ ഏരിയായിലുള്ള പ്രൈമറി സെന്ററിൽ തന്നെ പോകണം. അവിടെ പറ്റാതെ വരുമ്പോൾ മാത്രമെ അതിനു മുകളിലുള്ള ആശുപത്രിയിലേക്ക് അവിടത്തെ ഡോക്ടർ പറഞ്ഞയക്കാവൂ.

  അതുപോലെ തന്നെ പ്രൈമറി സെന്ററിന്റെ ഏരിയായിൽ നിന്നും വരുന്നവരെ നേരിട്ട് പ്രവേശിപ്പിക്കാതെ ഡോക്ടറുടെ ലെറ്ററുമായി വരണമെന്ന നിബന്ധനയും വയ്ക്കണം " മുന്നാഭായി എം ബീ ബീയെസ് കണ്ടായിരുന്നോ? ചത്തു വടിയായാല്‍ പിന്നെ ലെറ്റെര്‍ വേണോ?

  മറുപടിഇല്ലാതാക്കൂ