എന്റെ തോന്ന്യാസങ്ങള്‍...

2008, ഡിസംബർ 4, വ്യാഴാഴ്‌ച

അമേരിക്കയിലെ വേശ്യകളും, മാര്‍പാപ്പയും, അച്യുതാനന്ദനും

അമേരിയ്ക്കയിലെ വേശ്യാവൃത്തിയെക്കുറിച്ച് കത്തോലിക്കാസഭയ്ക്ക് അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉള്ള സമയം; പോപ്പ് ആദ്യമായി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ പത്രപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ഒത്തുകൂടി. പാപ്പ വിമാനത്തില്‍ നിന്നിറങ്ങി പത്രക്കാരുടെ അടുത്തു വന്നപ്പോള്‍ ആദ്യത്തെ ചോദ്യം, അമേരിയ്ക്കയിലെ വേശ്യാവൃത്തിയെക്കുറിച്ച് പാപ്പയുടെ അഭിപ്രായമെന്താണെന്നായിരുന്നു. ‘അമേരിക്കയില്‍ വേശ്യകളുണ്ടോ‘ എന്ന അതിശയോക്തി കലര്‍ന്ന ഒരു ചോദ്യമായിരുന്നു പാപ്പ തിരിച്ച് ചോദിച്ചത്.

എന്നാല്‍ പിറ്റേ ദിവസത്തെ പത്രങ്ങള്‍ എഴുതിയത് ഇങ്ങിനെ. വിമാനമിറങ്ങി പാപ്പ ആദ്യം ചോദിച്ചത് അമേരിയ്ക്കയില്‍ വേശ്യകളുണ്ടോ എന്ന്? പാപ്പയുടെ സദാചാരത്തിനെ വരെ കത്തിവയ്ക്കുന്ന തരത്തിലുള്ള പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമാണ് മുകളില്‍ കണ്ടത്. (ഇത് ഒരു കഥ മാത്രമാണെന്ന് ഞാന്‍ കരുതുന്നു).
മുഖ്യമന്തി അച്യുതാനന്ദനെതിരെയുണ്ടായ ആരോപണങ്ങളും മേജര്‍ ഉണ്ണീകൃഷ്ണന്റെ അച്ഛന്‍ നടത്തിയ പത്രസമ്മേളനത്തോടെ പൊളിഞ്ഞുപോയിരിക്കുന്നു. കുടുംബസുഹൃത്ത് അദ്ദേഹത്തിനുവേണ്ടി സംസാരിയ്ക്കുന്നു.
ഭാരതത്തിന്റെ അഭിമാനമായ സന്ദീപിന്റെ കുടുംബത്തെ ഇത്തരമൊരു ആരോപണത്തിലേയ്ക്ക് വലിച്ചിഴച്ചത് മോശമായിപ്പോയി.